Kerala

‘ഇലക്ട്രിക്ക് ബസുകൾ നയപരമായ തീരുമാനം’; കെ.ബി ഗണേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി വി.കെ പ്രശാന്ത്

Spread the love

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ പരോക്ഷ വിമർശനവുമായി വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്ത്. ഇലക്ട്രിക്ക് ബസുകൾ നയപരമായ തീരുമാനമാണ്. മലിനീകരണം കുറയ്ക്കാനാണ് ഇലക്ട്രിക്ക് ബസുകളെന്നും ഫേസ്ബുക്ക് പോസ്റ്റ്.

‘തിരുവനന്തപുരം സോളാർ നഗരമാക്കാനും, ഇലക്ട്രിക് ബസുകൾ ഭൂരിഭാഗമാക്കി മലിനീകരണം കുറയ്ക്കാനും നയപരമായി തീരുമാനിച്ച്. നിരത്തിലിറക്കിയ ഇലക്ട്രിക് ബസുകൾ നഗരവാസികൾ ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനെ ലാഭകരമാക്കാനും, കൃത്യമായ മെയിന്റനൻസ് സംവിധാനം ഒരുക്കുകയുമാണ് KSRTC ചെയ്യേണ്ടത്’- വി.കെ പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു.

പുതിയ ഇ-ബസുകൾ വാങ്ങില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ തിരുവനന്തപുരം നഗരത്തെ സംസ്ഥാനത്തെ ആദ്യ ഹരിതനഗരമാക്കാനുള്ള പദ്ധതി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. വൈദ്യുതി ബസുകള്‍ ലാഭകരമല്ലെന്നും ഇലക്ട്രിക് ബസ് വാങ്ങുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇലക്ട്രിക് ബസ് വാങ്ങുന്ന തുകയ്‌ക്ക് നാല് ബസുകള്‍ വാങ്ങാം. സുശീല്‍ ഘന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കും. ഇലക്ട്രിക് ബസിന് ദീര്‍ഘകാല പ്രവര്‍ത്തന ക്ഷമത കുറവാണെന്നും ഇലക്ട്രിക് ബസുകള്‍ വിജയകരമായി ഉപേയാഗിക്കപ്പെട്ടതായി എവിടെയും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.