National

രാമക്ഷേത്ര പ്രതിഷ്ഠാ: അ‌യോധ്യയിലേക്ക് തലമുടികൊണ്ട് തേര് വലിച്ച് രാമ ഭക്തൻ

Spread the love

അയോധ്യയിലെ രാമക്ഷേത്രം തുറക്കുന്നതിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുകയാണ് രാമഭക്തർ. ജനുവരി 22ന് നടക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങിനുള്ള ഒരുക്കങ്ങൾ ഇതിനോടകം പൂർത്തിയായി കഴിഞ്ഞു. പ്രധാനമന്ത്രി മുതൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇതിന് മുന്നോടിയായി രാമഭക്തി പലതരത്തിൽ പ്രകടിപ്പിച്ച് രാമഭക്തരുടെ വൻപ്രവാഹമാണ് അയോധ്യയിലേക്ക്.

രാമന് വേണ്ടി അയോധ്യയിലേക്ക് തന്റെ തലമുടികൊണ്ട് തേര് വലിച്ച് എത്തുകയാണ് ഒരു രാമഭക്തൻ. മദ്ധ്യപ്രദേശിലെ ദാമോയിൽ നിന്നുള്ള ബദ്രിയാണ് തന്റെ നാട്ടിൽ നിന്നും അയോധ്യയിലേക്ക് രഥം വിച്ചുകൊണ്ടുള്ള കഠിനമായ യാത്ര ആരംഭിച്ചത്. 22ന് നടക്കുന്ന പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ 566 കിലോമീറ്റർ ദൂരം ബദ്രി തേര് വലിച്ച് താണ്ടണം.

ജനുവരി 11 ന് യാത്ര ആരംഭിച്ച അദ്ദേഹം, ദിവസവും ഏകദേശം 50 കിലോമീറ്റർ സഞ്ചരിക്കും. അയോധ്യയിൽ ശ്രീരാമ ക്ഷേത്രം പണിയുകയും രാംലല്ല പ്രതിമ സ്ഥാപിക്കുകയും ചെയ്ത ശേഷം, തലമുടിയിൽ രാമന്റെ രഥം വലിച്ചുകൊണ്ട് അയോധ്യയിലേക്ക് വരുമെന്ന് 1992-ൽ പ്രതിജ്ഞയെടുത്തിരുന്നതായി ബദ്രി പറയുന്നു. മോദിയും യോഗിയും ഇല്ലായിരുന്നെങ്കിൽ രാമക്ഷേത്രം സാധ്യമാകുമായിരുന്നില്ലെന്നും ബദ്രി.