Tuesday, November 5, 2024
National

അയോധ്യ രാമക്ഷേത്രത്തിന് എതിരല്ല; പള്ളിപൊളിച്ച് ക്ഷേത്രം നിർമിച്ചതിനെ എതിർക്കും’: ഉദയനിധി സ്റ്റാലിൻ

Spread the love

ഒരു വിശ്വാസത്തിനും എതിരല്ലെന്ന് ഡിഎംകെ. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. വിശ്വാസത്തിനും ആചാരത്തിലും ഡിഎംകെ എതിരല്ല. എന്നാൽ പള്ളിപൊളിച്ച് ക്ഷേത്രം നിർമിച്ചതിനെ എതിർക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.

ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉദയ്‌യുടെ പ്രസ്താവന.

‘അയോധ്യയിലെ രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ എതിർപ്പ് ബാബറി മസ്ജിദ് തകർത്തതിന് ശേഷം നിർമ്മിച്ചതിന്റെ പേരിൽ മാത്രമാണെന്ന് ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ല .

അവിടെ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം വരുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. മസ്ജിദ് തകർക്കുന്നതിനെ ഞങ്ങൾ എതിർത്തു, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’- ഉദയനിധി പറഞ്ഞു.