Kerala

രാഹുൽ മാങ്കൂട്ടത്തിലിനെ വഴിയിൽ വച്ച് അറസ്റ്റ് ചെയ്യാത്തത് മാന്യത; സജി ചെറിയാൻ

Spread the love

രാഹുൽ മാങ്കൂട്ടത്തിലിനെ വഴിയിൽ വച്ച് അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ മാന്യതയെന്ന് മന്ത്രി സജി ചെറിയാൻ. ഇന്ന് ഈ മന്ത്രിസഭയിൽ ജയിലിൽ പോകാത്ത ആരാണ് ഉള്ളത്. താനടക്കമുള്ള ആളുകൾ ജയിലിൽ പോയിട്ടുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം

രാഹുൽ മാങ്കൂട്ടത്തിൽ വിളഞ്ഞ് പഴുക്കട്ടെ എന്ന് മന്ത്രി വിമർശിച്ചു. അന്ന് ഈ മാധ്യമങ്ങളുടെ ഒന്നും സഹായം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.മാധ്യമങ്ങളുടെ സഹായം ഉണ്ടായിരുന്നെങ്കിൽ താൻ ലോകപ്രശസ്തനായി പോയേനെ. മാധ്യമങ്ങൾ ചിലയാളുകൾക്ക് പ്രത്യേക പ്രാധാന്യം കൊടുക്കുന്നു. മാധ്യമങ്ങൾ പുതിയ കുറേ നേതാക്കളെ സൃഷ്ടിക്കുന്നു.

അക്രമം നടത്താൻ മുൻകൈയെടുത്ത ആളുകളിൽ ആരാണ് ജയിലിൽ പോകാത്തത്. നിയമത്തിന്റെ മുൻപിൽ കെഎസ്‌യു എന്നോ ഡിവൈഎഫ്ഐ എന്നോ എസ്എഫ്ഐ എന്നോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.