National

1000 വർഷത്തെ ഉറപ്പ്; അയോധ്യ രാമക്ഷേത്രത്തിനായി സ്വർണ്ണവാതിലുകൾ ഒരുങ്ങി

Spread the love

അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യ സ്വർണ്ണവാതിലുകൾ സ്ഥാപിച്ചു. ചൊവ്വാഴ്ചയാണ് അയോധ്യയിലെ രാമജന്മഭൂമി ക്ഷേത്രത്തിൽ ആദ്യത്തെ സ്വർണ്ണ വാതിൽ സ്ഥാപിച്ചത്. ഇന്ത്യ ടുഡേ,സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

ഹൈദരാബാദിലെ അനുരാധ ടിംബർ ഇന്റർനാഷണൽ കമ്പനിയാണ് ഈ വാതിലുകൾ നിർമ്മിച്ചത്. അടുത്ത 1000 വർഷത്തേക്ക് നശിക്കാത്ത തരത്തിലാണ് വാതിലുകൾ നിർമ്മിച്ചതെന്ന് കമ്പനിയുടെ ഉടമ ശരദ് ബാബു പറഞ്ഞു.രാമക്ഷേത്രത്തിൽ സ്ഥാപിക്കുന്നതിനായി സ്വർണം പതിച്ച 14 വാതിലുകൾ രാമജന്മഭൂമിയിൽ എത്തിച്ചു.

നാഗര ശൈലിയിലാണ് വാതിലുകൾ നിർമ്മിച്ചിരിക്കുന്നത്. ഈ വാതിലുകൾ ജനുവരി 15 മുതൽ സ്ഥാപിക്കും . ക്ഷേത്രത്തിന്റെ വാതിലുകൾക്കുള്ള തടി മഹാരാഷ്‌ട്രയിൽ നിന്നാണ് കൊണ്ടുവന്നത്. ഇതിനായി പ്രത്യേകതരം തേക്ക് ശേഖരിച്ചിരുന്നു.

വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ ജോലി പൂർത്തിയാക്കി. വലിയ ക്ഷേത്രങ്ങളുടെ വാതിലുകൾ ഉണ്ടാക്കുന്നതിൽ തനിക്ക് പരിചയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കരകൗശല വിദഗ്ധർ വളരെ കൃത്യമായ രീതിയിൽ തടിയിൽ ചിത്രങ്ങളും ഇതിൽ കൊത്തിവച്ചിട്ടുണ്ട്.