Friday, December 13, 2024
Latest:
Kerala

സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് ഇന്ന്

Spread the love

സീറോ മലബാർ സഭയുടെ പുതിയ മേജർ ആർച്ച് ബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. 55 ബിഷപ്പുമാരാണ് സഭാ സിനഡിൽ പങ്കെടുക്കുന്നത്. വോട്ടെടുപ്പിൽ പങ്കെടുക്കുന്നവരിൽ നിന്ന് മൂന്നിൽ രണ്ട് വോട്ട് നേടുന്നയാൾ ആയിരിക്കും പുതിയ അധ്യക്ഷ പദവിയിലേക്ക് എത്തുക.

ആദ്യ റൗണ്ടിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് ഒരാൾ എത്തിയില്ലെങ്കിൽ വീണ്ടും വോട്ടെടുപ്പ് നടക്കും. ഇത്തരത്തിൽ അഞ്ച് റൗണ്ട് വോട്ടെടുപ്പ് വരെ നടത്തിയേക്കാം. അഞ്ചാം റൗണ്ടിലും ഒരാളിലേക്ക് എത്തിയില്ലെങ്കിൽ വീണ്ടും വേട്ടെടുപ്പ് നടത്തി കേവല ഭൂരിപക്ഷം നേടുന്നയാളെ തെരഞ്ഞെടുക്കും.

പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന മേജർ ആർച്ച് ബിഷപ്പിന് വത്തിക്കാനിൽ നിന്നുള്ള അംഗീകാരം ലഭിക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഏകികൃത കുർബാന നടത്തിപ്പിലടക്കം ഇടഞ്ഞു നിൽക്കുന്ന എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികരും അൽമായരും ചേർന്ന് സിനഡിന് തുറന്ന കത്ത് നൽകി സമർദ്ദം ശക്തമാക്കിയിട്ടുണ്ട്.