ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് റാലി ഇന്ന്
കൊൽക്കത്തയിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് റാലി ഇന്ന്. റാലി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ. തൊഴിലില്ലായ്‌മ ഉൾപ്പെടയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് റാലി. റാലി ചരിത്രപരമാണെന്നും ബംഗാളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പുനരുജ്ജീവനത്തെ ഇത് അടയാളപ്പെടുത്തുമെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം.
2011ൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി അധികാരത്തിൽ എത്തുന്നതുവരെ 34 വർഷം സംസ്ഥാനം ഭരിച്ചത് സിപിഐഎം ആയിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പോടെ ഇനി അറിയേണ്ടത് പശ്ചിമ ബംഗാളിൽ ഇടതുപക്ഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെക്കുറിച്ചുള്ള വാഗ്ദാനങ്ങൾ യഥാർത്ഥമാണോ അതോ വെറും ആഗ്രഹം മാത്രമായി നിലനിന്നു പോകുമോ എന്നുള്ളതാണ്.
Read Also : “ചൂടിനെ വെല്ലുന്ന മത്സരച്ചൂടിൽ പൊടിപൊടിക്കുന്ന കലോത്സവം”; ആഘോഷ വേദിയിലെ കാണാകാഴ്ചകളിലൂടെ, കഥകളിലൂടെ!!!
ബംഗാൾ സംസ്ഥാനം സാവകാശം ഇടത് മുന്നണി തിരിച്ച് പിടിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മിനാക്ഷി മുഖർജിയുടെ പ്രതികരണം. അടുത്തിടെ ബംഗാളിൽ നടന്ന ഡിവൈഎഫ്ഐയുടെ 50 ദിവസത്തെ മാർച്ചിന് നേതൃത്വം കൊടുത്തത് മീനാക്ഷിയായിരുന്നു.
22 ജില്ലകളും 2,200 കിലോമീറ്ററുകളും താണ്ടിയ ‘ഇൻസാഫ് യാത്ര’ (നീതിക്ക് വേണ്ടിയുള്ള യാത്ര) നവംബർ മൂന്നിന് ആരംഭിച്ച് ഡിസംബർ 22ന് കൊൽക്കത്തയിൽ സമാപിച്ചിരുന്നു. ഞായറാഴ്ച നടക്കാനിരിക്കുന്ന ബ്രിഗേഡ് റാലി എതിർ പാർട്ടികൾക്കെതിരെരായ സിപിഎമ്മിന്റെ കടുത്ത പ്രതിഷേധ പരിപാടികളുടെ സമാപനമാണെന്നാണ് പാർട്ടി വ്യക്തമാക്കുന്നത്.