കാഫ് കാവ്യസന്ധ്യ; യുഎഇയിൽ സ്ഥിരതാമസമാക്കിയവരുടെ കവിതകൾ ക്ഷണിക്കുന്നു
കാഫ്-ദുബൈ (കൾചറൽ, ആർട്ട് ആൻഡ് ലിറ്റററി ഫോറം) സംഘടിപ്പിക്കുന്ന ‘കവിത- വായനയുടെ നാനാർഥങ്ങൾ’ പരിപാടിയിലേക്ക് യു.എ.ഇയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരിൽനിന്നും കവിതകൾ ക്ഷണിച്ചു. തിരഞ്ഞെടുക്കുന്ന പത്ത് കവിതകളുടെ വായനയും വിശകലനവും കാഫ് കാവ്യസന്ധ്യയിൽ നടക്കും
കവിതകൾ [email protected] എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക. കൃതികൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദ വിവരങ്ങൾക്ക് ++971 55 770 9273, +971 55 716 4151 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. ഫെബ്രുവരി നാലിന് ഞായറാഴ്ച വൈകീട്ട് നാലു മുതൽ എട്ടുവരെ ഖിസൈസിലെ റിവാഖ് ഔഷ എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂട്ടിലാണ് പരിപാടി.