Kerala

‘എന്ത് പ്രഹസനമാണ് സജീ’; മന്ത്രി ജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ

Spread the love

പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത ക്രൈസ്തവ മതമേലധ്യക്ഷൻമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ കേന്ദ്ര മന്ത്രി വി.മുരളീധരൻ. പഴയ തലമുറയിലെ ആർഷോയാണ് സജി ചെറിയാൻ എന്നും, അതുകൊണ്ട് ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

പ്രധാനമന്ത്രി ആരെ വസതിയിലേക്ക് ക്ഷണിച്ചാലും അവർക്ക് അത് അഭിമാനമാണ്. സകല അരമനയും കയറിനിരങ്ങുന്ന സജി ചെറിയാൻ ആക്ഷേപിക്കുമ്പോൾ എന്ത് പ്രഹസനമാണ് സജി എന്ന സിനിമ ഡയലോഗാണ് ഓർമ്മ വരുന്നതെന്ന് വി മുരളീധരൻ പറഞ്ഞു. മണിപ്പൂർ കലാപം സംബന്ധിച്ച് സി പി എമ്മും കോൺഗ്രസും നടത്തിയ പ്രചാരണം പൊളിഞ്ഞുവെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

പിണറായി മന്ത്രിസഭയിൽ വലിയ ​ഗുണ്ടായിസം കാണിക്കുന്നവർക്കാണ് മന്ത്രിസഭയിൽ കൂടുതൽ അം​ഗീകാരം ലഭിക്കു. ഈ അം​ഗീകാരം പിടിച്ചുപറ്റാനുള്ള ശ്രമമാണോയെന്ന് അവർ തീരുമാനിക്കട്ടെയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സജി ചെറിയാൻറെ ചരിത്രം എല്ലാർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. കെസിബിസി കൃത്യമായ നിലപാട് വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയൻ പുലർത്തുന്ന മൗനമാണ് അദ്ദേഹത്തിന്റെ ക്രൈസ്തവ സമൂഹത്തോടുള്ള നിലപാടെന്ന് വി മുരളീധരൻ.