National

‘വിഘടനവാദ പ്രവർത്തനം’; തെഹ്‌രീകെ-ഇ-ഹുറിയത്തിനെ നിരോധിച്ച് കേന്ദ്രം

Spread the love

തെഹ്‌രീകെ-ഇ-ഹുറിയത്തിനെ കേന്ദ്ര സർക്കാർ നിരോധിത സംഘടനയായി പ്രഖ്യാപിച്ചു. വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്താനും ഇസ്ലാമിക ഭരണം സ്ഥാപിക്കാനും സംഘടന ശ്രമിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

മുസ്ലിം ലീഗ് ജമ്മു കശ്മീരിനെ (മസറത്ത് ആലം വിംഗ്) കഴിഞ്ഞ ദിവസം കേന്ദ്രം നിരോധിച്ചിരുന്നു. ദേശവിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ജമ്മു കശ്മീരിൽ ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ ശ്രമിച്ചെന്നും ആരോപിച്ചിരുന്നു നടപടി. ഇതിന് തൊട്ടുപിന്നാലെയാണ് തെഹ്‌രീകെ-ഇ-ഹുറിയത്തിനെ നിരോധിച്ചുള്ള കേന്ദ്രത്തിൻ്റെ പുതിയ തീരുമാനം.

യുഎപിഎ പ്രകാരമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി. കൊല്ലപ്പെട്ട വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയായിരുന്നു സംഘടനയുടെ തലവൻ. ജമ്മു കശ്മീരിനെ ഇന്ത്യയിൽ നിന്ന് വേർപെടുത്തി ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ സംഘടന ശ്രമിച്ചതെന്ന് അമിത് ഷാ പറഞ്ഞു. സംഘം ഇന്ത്യാ വിരുദ്ധ കുപ്രചരണങ്ങൾ നടത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.