National

അയോധ്യ വിമാനത്താവളത്തിന്റെ പേര് പുറത്ത്; മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നറിയപ്പെടും

Spread the love

പുതിയ അയോധ്യ ഇന്റർനാഷണൽ എയർപോർട്ടിന് പേര് നൽകി. മഹാഋഷി വാത്മീകി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് നൽകിയിരിക്കുന്ന പേര്. അയോധ്യയെ ലോകത്തിന്റെ എല്ലാ ഭാഗവുമായി ബന്ധിപ്പിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ എയർപോർട്ട് സജ്ജമാക്കിയിരിക്കുന്നത്. സിഎൻഎൻ, ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത നൽകിയത്.

ഡിസംബർ 30 ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കാനിരിക്കെയാണ് വിമാനത്താവളത്തിന്റെ പുതിയ പേര് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്. അയോദ്ധ്യയിൽ നിർമ്മാണം പൂർത്തിയാക്കിയ റെയിൽവേ സ്റ്റേഷനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. തുടർന്ന് അയോദ്ധ്യയിൽ റോഡ് ഷോയും നടത്തും.

രാമക്ഷേത്ര മാതൃകയിൽ ഒരുക്കിയിരിക്കുന്ന വിമാനത്താവള സമുച്ചയം ശ്രീരാമന്റെ ജീവിത കഥ പറയുന്ന ചുമർചിത്രങ്ങളും പെയിന്റിംഗുകളും കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്.

1,450 കോടി രൂപ മുതൽ മുടക്കിലാണ് വിമാനത്താവളം പണികഴിപ്പിച്ചിരിക്കുന്നത്. 6500 സ്‌ക്വയർ മീറ്ററിൽ തയ്യാറാക്കിയിരിക്കുന്ന വിമാനത്താവളത്തിൽ നിന്ന് പ്രതിവർഷം 10 ലക്ഷം പേർക്ക് യാത്ര ചെയ്യാൻ സാധിക്കും.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിഷയത്തിലെ കോൺഗ്രസ് സമീപനം രാഷ്ട്രീയ പാപ്പരത്തത്തെ വ്യക്തമാക്കുന്നു. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചുകൊണ്ട് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി.