Monday, April 27, 2026
Latest:
Kerala

ട്രെയിനുകളിൽ മോഷണം; പ്രതി പിടിയിൽ

Spread the love

കോട്ടയത്ത് ട്രെയിനുകളിൽ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ. അസം സ്വദേശി അബ്ദുൾ ഹുസൈനെയാണ് റെയിൽവേ പൊലീസ് പിടികൂടിയത്. ഞായറാഴ്ചയാണ് ട്രെയിനുകളിൽ കയറി ഇയാൾ മോഷണം നടത്തിയത്. ഒരു യാത്രക്കാരിയുടെ മാല പൊട്ടിച്ച പ്രതി മറ്റൊരു യാത്രക്കാരിയുടെ ബാഗും കവർന്നു. മോഷണത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ കാഞ്ഞിരപ്പള്ളിയിൽ നിന്നുമാണ് പിടികൂടിയത്.