എറണാകുളം അങ്കമാലി അതിരൂപതയിൽ ക്രിസ്മസ് ദിനത്തിലെ ഒരു കുർബാന ഏകീകൃത രീതിയിൽ; ശേഷം ജനാഭിമുഖ കുർബാന
എറണാകുളം അങ്കമാലി അതിരൂപതയിൽ ക്രിസ്മസ് ദിനത്തിലെ ഒരു കുർബാന ഏകീകൃത രീതിയിൽ നടത്താനും ശേഷം ജനാഭിമുഖ കുർബാന തുടരാനും വൈദിക സമിതിയുടെ തീരുമാനം. ഏകീകൃത കുർബാന അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് അല്മായ മുന്നേറ്റം. പാതിര കുർബാന ഏകീകൃതമാക്കാൻ അനുവദിക്കില്ലെന്നും അൽമായ മുന്നേറ്റം വ്യക്തമാക്കുന്നു.
എറണാകുളം അങ്കമാലി അതിരൂപതയിൽ കാലങ്ങളായി നിലനിൽക്കുന്ന കുർബാന തർക്കം ഒത്തുതീർപ്പാക്കാനായി മാർപ്പാപ്പയുടെ പ്രതിനിധി ആർച്ച്ബിഷപ്പ് സിറിൽ വാസിൽ നേരിട്ടെത്തി പലതലങ്ങളിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതെത്തുടർന്ന് സഭാ നേതൃത്വത്തിൻറെ നിർദേശ പ്രകാരം അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ്പ് ബോസ്ക്കോ പുത്തൂർ പ്രത്യേക സർക്കുലർ പുറത്തിറക്കിയിരുന്നു.