അങ്കമാലി തീപിടുത്തം; കെട്ടിടത്തിൽ കുടുങ്ങിയ വയോധികൻ പൊള്ളലേറ്റ് മരിച്ചു
എറണാകുളം അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഭിന്നശേഷിക്കാരനായ വയോധികൻ പൊള്ളലേറ്റ് മരിച്ചു. ബാബു കെ എന്നയാളാണ് കെട്ടിടത്തിനുള്ളിൽ പടർന്ന തീയിൽപെട്ട് മരിച്ചത്. ബാബു തീപിടുത്തം ഉണ്ടായ സമയത്ത് കെട്ടിടത്തിൽ കുടുങ്ങുകയായിരുന്നു. തീ നിയന്ത്രണവിധേയമായ ശേഷമാണ് ബാബുവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കെട്ടിടത്തിനുള്ളിൽ നിന്ന് കണ്ടെത്തിയത്.
വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്. മൂന്നുനില കോൺഗ്രീറ്റ് കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്‍റിലേക്കും മറ്റ് സ്ഥാപനത്തിലേക്കും തീപടര്‍ന്നിരിന്നു. അങ്കമാലി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ അഞ്ച് അഗ്നി രക്ഷാ സേനാ യൂണിറ്റുകള്‍ എത്തിയാണ് തീയണക്കാനുള്ള ശ്രമം നടത്തിയത്.