Kerala

പൊലീസിൽ വിശ്വാസക്കുറവില്ല, ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്’; ട്വന്റിഫോർ റിപ്പോർട്ടർക്കെതിരായ കേസിനെ ന്യായീകരിച്ച് മുഖ്യമന്ത്രി

Spread the love

ട്വന്റിഫോർ റിപ്പോർട്ടർ വിനീതയ്ക്കെതിരെ കേസെടുത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പൊലീസില്‍ വിശ്വാസക്കുറവില്ല. ഗൂഢാലോചന, ഗൂഢാലോചന തന്നെയാണ്. ഗൂഢാലോചനയില്ലെങ്കില്‍ തെളിവ് ഹാജരാക്കിയാല്‍ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിന്റെ മുന്നിലെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. ഊഹങ്ങളുടെ അടിസ്ഥാനത്തിലാണ് നിങ്ങൾ(മാധ്യമങ്ങൾ) സംസാരിക്കുന്നത്. ആ ഊഹങ്ങൾ വച്ചുകൊണ്ട് പൊലീസിന്റെ നടപടി തെറ്റാണെങ്കിൽ അത് തെളിയിക്കാം. സാധാരണ മാധ്യമ പ്രവർത്തനം ഗൂഢാലോചനയല്ല. അതിൽ നിന്നും മാറി പോകുമ്പോഴാണ് ഗൂഢാലോചനയുടെ ഭാഗമായി വരുന്നത്. ആ ഗൂഢാലോചന എന്താണെന്ന് പൊലീസ് പറയട്ടെ’-മുഖ്യമന്ത്രി പറഞ്ഞു.

ഗൂഢാലോചനയില്ലെങ്കില്‍ നിങ്ങള്‍ തെളിവ് ഹാജരാക്കിയാല്‍ മതി. മാധ്യമപ്രവര്‍ത്തനം മാധ്യമപ്രവര്‍ത്തനം മാത്രമായി നടത്തിയാല്‍ കേസില്ല. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടത്തില്‍ ഗൂഢാലോചന നടത്താന്‍ പറ്റിയവരുണ്ട്. തര്‍ക്കം വേണ്ട, ശബ്ദമുയര്‍ത്തി ജയിക്കാന്‍ നോക്കേണ്ടെന്നും രോഷാകുലനായി മുഖ്യമന്ത്രി പറഞ്ഞു.