ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞ്, കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി മാറി’ : ഡോ.ആർ ബിന്ദു
ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു. ചാൻസലർ കൂടിയായ ഗവർണർ സ്വന്തം പദവിയുടെ ഡിഗ്നിറ്റി കളഞ്ഞ്, കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി മാറിയെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു.
ഗവർണർ എന്ന് പറഞ്ഞാൽ സ്റ്റേറ്റിനെ സംബന്ധിച്ച് ഭരണഘടനാപരമായ ഏറ്റവും ഉയർന്ന ഉത്തരവാദിത്തമാണ്. സർവകലാശാലകളെ സംബന്ധിച്ച് ചാൻസലർ സ്ഥാനവും ഉന്നതമായ പദവിയാണ്. ആ പദവിയുടെ ഡിഗ്നിറ്റി സൂക്ഷിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. ഇത് കളഞ്ഞ് കുളിച്ച് കൊച്ചു കുട്ടികളോട് മത്സരബുദ്ധി സൂക്ഷിക്കുന്ന ഒരാളായി ഗവർണർ മാറിയത് ഖേദകരം’- മന്ത്രി പറഞ്ഞു.