Health

മുഖം സുന്ദരമാക്കാൻ പപ്പായ ; ഇങ്ങനെ ഉപയോ​ഗിക്കൂ

Spread the love

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മസംരക്ഷണത്തിനും മികച്ചതാണ് പപ്പായ. വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമായ പപ്പായ വിവിധ ചർമ്മപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. പപ്പായയിലെ വിറ്റാമിൻ സി കറുത്ത പാടുകൾ കുറയ്ക്കാനും വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും വരെ കുറയ്ക്കാൻ ഇത് സഹായിക്കുന്നു

മുഖത്തെ കരുവാളിപ്പ് മാറാൻ പപ്പായ ഇങ്ങനെ ഉപയോ​ഗിക്കാം…

ഒന്ന്…

അര കപ്പ് പഴുത്ത പപ്പായ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം അതിലേക്ക് രണ്ട് ടീസ്പൂൺ പാൽ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്ത് മുഖത്തും കഴുത്തിലുമായി പുരട്ടുക. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാവുന്നതാണ്.

രണ്ട്…

പപ്പായ ചർമത്തിന് നൽകുന്ന പ്രധാന ഗുണങ്ങളിൽ ഒന്നാണ് ആവശ്യമായ ജലാംശം നിലനിർത്തുന്നത്. അര കപ്പ് പഴുത്ത പപ്പായ പപ്പായയെ ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ഉടച്ചെടുക്കുക. ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ ചന്ദനപ്പൊടി എന്നിവയെല്ലാം ഇതിനോടൊപ്പം ചേർത്ത് മിക്സ് ചെയ്ത് ഈ പായ്ക്ക് മുഖത്തും കഴുത്തിലും പുരട്ടുക. മുഖത്ത് കുറഞ്ഞത് 15 മിനിറ്റെങ്കിലും ഈ പാക്ക് ഇടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക.

മൂന്ന്…

ചർമ്മത്തിന് ഒന്നിലധികം ഗുണങ്ങൾ നൽകാൻ കഴിയുന്ന ഫലപ്രദമായ പ്രകൃതിദത്ത പ്രതിവിധിയാണ് പപ്പായയും മഞ്ഞളും കൊണ്ടുള്ള ഫേസ് പാക്ക്. മഞ്ഞൾ ഒരു ശക്തമായ ആന്റിഓക്‌സിഡന്റാണ്. ഇത് ചർമ്മത്തെ സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ഹൈപ്പർപിഗ്മെന്റേഷൻ കുറയ്ക്കുകയും ചെയ്യും. പപ്പായയും മഞ്ഞളും കൊണ്ടുള്ള ഫേസ് പാക്ക് യുവത്വവും തിളക്കമുള്ള മുഖവും നൽകാൻ സഹായിക്കും.