National

സി കെ നാണുവിനെ ജെഡിഎസില്‍ നിന്ന് പുറത്താക്കി; നടപടി സമാന്തര ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചതിന്

Spread the love

ജെഡിഎസ് ദേശീയ വൈസ് പ്രസിഡന്റ് സികെ നാണുവിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ജെഡിഎസ് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സമാന്തര ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചതിനാണ് നടപടിയെന്ന് എച്ച്ഡി ദേവഗൗഡ. ജെഡിഎസ് ദേശീയ നിര്‍വാഹക സമിതി യോഗം ചേര്‍ന്നാണ് സികെ നാണുവിനെ പുറത്താക്കിയത്. ദേശീയ വൈസ് പ്രസിഡന്റെ എന്ന നിലയിലായിരുന്നു കണ്‍വെന്‍ഷന്‍ വിളിച്ചിരുന്നത്.

എച്ച് ഡി ദേവഗൗഡയുടെയും മകന്‍ കുമാരസ്വാമിയുടെയും ബിജെപിയുമായുള്ള സഖ്യം കേരളത്തിലെ ജെഡിഎസ് ഘടകത്തെ വെട്ടിലാക്കിയിട്ട് മാസങ്ങളായി. സംസ്ഥാന ഘടകം ഇതില്‍ കൃത്യമായ തീരുമാനം എടുക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. ഇതിനിടെയാണ് സി കെ നാണു കണ്‍വെന്‍ഷന്‍ വിളിച്ചത്.

കര്‍ണാടകയിലെ ജെഡിഎസ് അധ്യക്ഷനായിരുന്ന സിഎം ഇബ്രാഹിമുമായി ചേര്‍ന്നുകൊണ്ടായിരുന്നു സികെ നാണു ബെംഗളൂരുവില്‍ കണ്‍വെന്‍ഷന്‍ വിളിച്ചിരുന്നത്. ഇത്തരത്തില്‍ സമാന്തര യോഗം വിളിക്കാന്‍ സികെ നാണുവിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അതേസമയം കണ്‍വെന്‍ഷന്‍ തീരുമാനവുമായി മുന്നോട്ടുപോകാനാണ് സിഎം ഇബ്രാഹിമിന്റെയും സികെ നാണുവിന്റെയും തീരുമാനം.