Monday, April 27, 2026
Latest:
Kerala

മലപ്പുറം കൊണ്ടോട്ടിയിൽ 17കാരൻ ഷോക്കേറ്റ് മരിച്ചു; സുഹൃത്ത് പരുക്കുകളോടെ ആശുപത്രിയിൽ

Spread the love

മലപ്പുറം കൊണ്ടോട്ടി കിഴിശേരിയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. കുഴിഞ്ഞൊളം സ്വദേശി വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ (17 ) ആണ് മരിച്ചത്. വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റതാണ് എന്നാണ് സൂചന. ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടമുണ്ടായത്.

സിനാനെ കിഴിശേരിയിൽ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സിനാന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷംനാദിനെ (17) പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു.