Kerala

പിതാവിന് കപ്പലണ്ടി കച്ചവടം, മകന് മജ്ജ മാറ്റിവയ്ക്കാന്‍ ചെലവ് 40 ലക്ഷം’; നവകേരള സദസിൽ ഉടൻ തീരുമാനം

Spread the love

രണ്ടര വയസ് പ്രായമുള്ള കുഞ്ഞിന്റെ മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ചെലവ് താങ്ങാന്‍ തനിക്കാവില്ലെന്ന പിതാവിന്റെ നിവേദനത്തില്‍ നവകേരള സദസില്‍ ഉടന്‍ തീരുമാനമെടുത്തെന്ന് മന്ത്രി വീണാ ജോര്‍ജ്. കപ്പലണ്ടി കച്ചവടക്കാരനായ പിതാവിന്റെ നിവേദനത്തിലാണ് നവകേരള സദസിന്റെ ചെറുപ്പുളശ്ശേരിയിലെ യോഗത്തില്‍ തീരുമാനമായത്.

തലസീമിയ മേജര്‍ രോഗമാണ് രണ്ടര വയസുകാരന്‍ മകന്. എല്ലാ മൂന്നാഴ്ചയിലും രക്തം ഫില്‍ട്ടര്‍ ചെയ്യണം. ഇപ്പോള്‍ മജ്ജ മാറ്റിവയ്ക്കണമെന്ന് വിദഗ്ധാഭിപ്രായം.’ അതിന് 40 ലക്ഷം രൂപയോളം ചെലവ് വരും. ഇതായിരുന്നു നിവേദനത്തില്‍ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ കുഞ്ഞിന്റെ ശസ്ത്രക്രിയ എംസിസി വഴി നടത്താമെന്ന് താന്‍ അവരെ അറിയിച്ചെന്ന് മന്ത്രി വീണാ ജോര്‍ജ് തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.