വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസ്; വിശദീകരണം തേടേണ്ടത് യൂത്ത് കോണ്‍ഗ്രസില്‍ നിന്നെന്ന് കെപിസിസി
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ ഒഴിഞ്ഞുമാറി കെപിപിസി. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയായതിനാല്‍ മറുപടി നല്‍കേണ്ട നിയമപരമായ ബാധ്യത കെപിസിസിക്ക് ഇല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് വിശദീകരണം നല്‍കി. യൂത്ത് കോണ്‍ഗ്രസില്‍ നിന്നാണ് വിശദീകരണം തേടേണ്ടത് എന്നും കെ സുധാകരന്‍ സംസ്ഥാന ചീഫ് ഇലക്ട്രല്‍ ഓഫീസറെ അറിയിച്ചു.
തിങ്കളാഴ്ചയാണ് കെപിസിസി അധ്യക്ഷന്‍ ഇലക്ട്രല്‍ ഓഫീസര്‍ക്ക് മറുപടി നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന സംഘടയനാണ്. സ്വന്തമായൊരു ഭരണഘടനയും യൂത്ത് കോണ്‍ഗ്രസിനുണ്ട്. കേസുമായി ബന്ധപ്പെട്ട് മറുപടിയും വിശദീകരണവും നല്‍കേണ്ടത് യൂത്ത് കോണ്‍ഗ്രസാണെന്നും കെ സുധാകരന്‍ വ്യക്തമാക്കുന്നു.
അതേസമയം വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗികമായ മറുപടി വേണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്.