പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പ്
പമ്പ ത്രിവേണിയിൽ പ്രളയ മുന്നറിയിപ്പ് നൽകി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്. പമ്പാ ത്രിവേണിയിലെ സാഹചര്യം അതീവ ഗുരുതരം എന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.
നദിയിൽ മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളുമാണെന്നും ഇവ അടിയന്തരമായി നീക്കം ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. നവംബറിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പമ്പ ത്രിവേണ കരകവിയും എന്നും മുന്നറിയിപ്പുണ്ട്.
എന്നാൽ ഉത്തരവിൽ പറയുന്നവ അടിയന്തരമായി ചെയ്തുതീർക്കാൻ പറ്റുന്ന കാര്യങ്ങൾ അല്ലെന്ന് കളക്ടർ എ ഷിബു ചൂണ്ടിക്കാട്ടി. വിഷയത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർ ചെയർമാനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്.