Kerala

തിരുവനന്തപുരം മാനവീയം വീഥിയിൽ പൊരിഞ്ഞ അടി; ദൃശ്യങ്ങൾ പുറത്ത്

Spread the love

തിരുവനന്തപുരത്തു രാത്രി ആഘോഷങ്ങൾക്കിടെ സംഘർഷം. നൈറ്റ് ലൈഫിനായി തുറന്നു നൽകിയ മാനവീയം വീഥിയിലാണ് രണ്ടു സംഘങ്ങൾ തമ്മിൽ തല്ലിയത്. മർദനത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

പരസ്പരം മർദിക്കുന്നതും നിലത്തിട്ടു ചവിട്ടുന്നതും അടക്കം ദൃശ്യങ്ങളിൽ കാണാം. മർദനം നടക്കുമ്പോൾ മറ്റൊരു സംഘം നൃത്തം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പരാതി ലഭിക്കാത്തതിനാൽ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.