ബെംഗളൂരു, മൈസൂരു അധിക സര്‍വീസ്; ദീപാവലിക്ക് സ്പെഷ്യല്‍ സർവീസുമായി കെഎസ്ആർടിസി
ദീപാവലിയോട് അനുബന്ധിച്ച് അധിക അന്തർസംസ്ഥാന സർവീസുകളുമായി കെഎസ്ആർടിസി. നവംബര്‍ 8 മുതല്‍ 15 വരെയാണ് പ്രത്യേക സര്‍വീസ് നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണെന്നും കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ കുറിക്കുന്നു.