Kerala

‘ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങൾ ? അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും’; ഫേസ്ബുക്ക് പോസ്റ്റുമായി കെ.കെ ശിവരാമൻ

Spread the love

സിപിഐഎമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങളെന്നും അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരുമെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു. ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും നശിപ്പിച്ചിട്ടില്ല, ഭൂമി ഏറ്റെടുക്കൽ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും കെ.കെ ശിവരാമൻ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെ ഇന്നലത്തെ വിധി ദൗത്യ സംഘത്തിന് തിരിച്ചടിയല്ലെന്നും സിപിഐ നേതാവ് വ്യക്തമാക്കി.