Kerala

ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്

Spread the love

കോഴിക്കോട് ജാനകിക്കാട് കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്ക് ജീവപര്യന്തം കഠിന തടവ്.. ഒന്ന്, മൂന്ന്, നാലു പ്രതികൾക്കാണ് ജീവപപര്യന്തം ശിക്ഷ വിധിച്ചത്. രണ്ടാം പ്രതി ഷിബുവിന് 30 വർഷം തടവും വിധിച്ചു. നാദാപുരം അതിവേഗ പോക്‌സോ കോടതിയുടേതാണ് വിധി. ദളിത് പെൺകുട്ടിയെ ശീതളപാനീയത്തിൽ ലഹര്യവസ്തുകലർത്തി കൂട്ടബലാത്സംഗ ചെയ്തതാണ് കേസ്.

ഒന്നാം പ്രതി സായൂജ്, മൂന്നാം പ്രതി രാഹുൽ, നാലാം പ്രതി അക്ഷയ് എന്നിവർക്കാണ് ജീവപര്യന്തം കഠിന തടവ്.രണ്ടാം പ്രതി ഷിബുവിന് മുപ്പത് വർഷം തടവും നാദാപുരം അതിവേഗ പോക്‌സോ കോടതി വിധിച്ചു. ഒന്നാം പ്രതി ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയും രണ്ടാം പ്രതി ഒരു ലക്ഷം രൂപയും മൂന്ന് ,നാല് പ്രതികൾ ഒരു ലക്ഷത്തി അമ്പതിനായിരം രൂപയും പിഴ അടയ്ക്കണം

30 സാക്ഷികളെ വിസ്തരിക്കുകയും 74 രേഖകൾ പരിശോധിക്കുകയും 11 തൊണ്ടിമുതലുകൾ ഹാജരാക്കുകയും ചെയ്തു.2021 സെപ്തബർ 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലഹരി കലർത്തിയ ശീതള പാനീയം നൽകി ദളിത് പെൺകുട്ടിയെ ജാനകിക്കാട്ടിൽ എത്തിച്ച് കൂട്ടബലാത്സംഗത്തിന്ന് ഇരയാക്കുകയായിരുന്നു.പ്രതികൾ തുടർച്ചയായി പെൺകുട്ടിയെ സമീപീച്ചപ്പോൾ മനംനൊന്ത് അതിജീവിത ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇതിനു പിന്നാലെയാണ് ബലാത്സംഗവിവരം പൊലിസ് അറിഞ്ഞത്. നാദാപുരം എ.എസ്.പി നിധിൻ രാജാണ് കേസ് അന്വേഷിച്ചത്.