Friday, December 27, 2024
Latest:
Kerala

സിനിമ– സീരിയല്‍ നടി രഞ്ജുഷ മേനോൻ തൂങ്ങി മരിച്ച നിലയില്‍

Spread the love

സിനിമ– സീരിയൽ നടി രഞ്ജുഷ മേനോൻ തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തുപരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.

ഭർത്താവുമൊത്ത് ഫ്ലാറ്റിൽ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.ആനന്ദരാഗം,വരന്‍ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

10.45 ഓടെയാണ് വിവരം ശ്രീകാര്യം പൊലീസില്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.ആത്മഹത്യയുടെ കാരണം ഉള്‍പ്പെടേയുള്ള വിവരങ്ങള്‍ അന്വേഷിച്ച് വരികയാണ്. പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.