National

‘രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ല’; കേന്ദ്രം സുപ്രിം കോടതിയിൽ

Spread the love

രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അധികാരമില്ലെന്ന് കേന്ദ്രം സുപ്രിം കോടതിയിൽ. സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു മുന്നിലാണ് കേന്ദ്രം ഇക്കാര്യം ബോധിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിൽ സഞ്ജീവ് ഖന്ന, ബിആർ ഗവായ്, ജെബി പർദിവാല, മനോജ് മിശ്ര എന്നിവരാണ് മറ്റുള്ളവർ.

പാർട്ടികൾക്ക് സംഭാവന നൽകുന്നവരുടെ പേരുകൾ രഹസ്യമാക്കി വെക്കുന്ന ഇലക്ടറൽ ബോണ്ടുകൾക്കെതിരായ കേസിൽ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയാണ് കേന്ദ്ര സർക്കാറിന്റെ നിലപാട് കോടതിയെ അറിയിച്ചത്. സംഭാവന നൽകുന്നവരുടെ പേരുകൾ രഹസ്യമാക്കുന്നതിനു കാരമ്മ് ശുദ്ധമായ പണം രാഷ്​ട്രീയ പാർട്ടികൾക്ക് സംഭാവനയായി ലഭിക്കാനാണെന്നും നികുതി വ്യവസ്ഥകൾക്ക് വിധേയമായതിനാൽ അതിൽ നിയമലംഘനമില്ലെന്നും കേന്ദ്രം വാദിച്ചു. 2017ൽ മോദി സർക്കാരാണ് ‘ഇലക്ടറൽ ബോണ്ട്’ സമ്പ്രദായം തുടങ്ങിയത്.

ഇക്കാര്യത്തിൽ നാല് ഹർജികളാണ് കോടതി പരിഗണിച്ചത്. രാഷ്ട്രീയ പാർട്ടികളുടെ സമ്പത്തിൻ്റെ ഉറവിടമറിയാൻ പൊതുജനത്തിന് അവകാശമുണ്ടെന്ന വാദത്തെ അറ്റോർണി ജനറൽ തള്ളി.