Kerala

കളമശേരി സ്‌ഫോടനത്തിൽ ദുരൂഹത, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വി.ഡി സതീശന്‍

Spread the love

കളമശേരി സ്‌ഫോടനത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൊലീസിന്റ കൃത്യമായ അന്വേഷണത്തിലുടെ മാത്രമെ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു. രണ്ടുവതവണ സ്‌ഫോടനം ഉണ്ടായി എന്നത് യാഥാർത്ഥ്യമാണ്. സ്‌ഫോടനത്തിനിടെയുണ്ടായ തീപടര്‍ന്നാണ് സ്ത്രീ മരിച്ചതെന്നും പ്രതിപക്ഷ നേതാവ്.

സാമ്ര കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുളളവര്‍ക്ക് അടിയന്തര ചികിത്സ നൽകി രക്ഷപ്പെടുത്തുക എന്നതാണ്. രണ്ടാമതായി ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് വിഷയം വഷളാക്കരുത്. പൊലീസിന്റെ കൃത്യമായ അന്വേഷണത്തിന് ശേഷമേ വിവരങ്ങൾ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

സംഭവസ്ഥലം പൊലീസ് സീൽ ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെയും മരിച്ചവരുടെയും വിവരങ്ങൾ പൊലീസ് ഉടൻ തന്നെ അറിയിക്കും. സംഘാടകര്‍ നടത്തിയ ശ്രമങ്ങളാണ് കൂടുതല്‍ ആളുകള്‍ക്ക് പരിക്കേല്‍ക്കാതിരുന്നതെന്നും വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതും, സൂക്ഷ്മതയോടെ അന്വേഷിക്കേണ്ടതുമായ സംഭവമാണിതെന്നും വി.ഡി സതീശൻ.