Kerala

‘സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യും’: ആര്യ രാജേന്ദ്രൻ

Spread the love

മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെ പിന്തുണച്ച് തിരുവനതപുരം മേയർ ആര്യ രാജേന്ദ്രൻ. വീണ വിജയന്‍റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ആര്യ രാജേന്ദ്രൻ രംഗത്തെത്തിയത്.

‘എത്രനുണകളാൽ കോട്ട കെട്ടിയാലും സത്യത്തിന്റെ ശബ്ദം മുഴങ്ങുമ്പോൾ നുണക്കോട്ടകൾ തകർന്നടിയുക തന്നെ ചെയ്യുമെന്ന്’ ആര്യ രാജേന്ദ്രൻ കുറിക്കുന്നു.

അതേസമയം സിഎംആ‌ർഎല്ലിൽ നിന്നും കൈപ്പറ്റിയ പണം മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറ കമ്പനി ഐ‍ജിഎസ് ടി അടച്ചതായി ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട് പുറത്ത്. മാസപ്പടി വിവാദത്തിന് മുമ്പ് തന്നെ പണമടച്ചുവെന്നാണ് റിപ്പോർട്ടെങ്കിലും എത്ര തുകയെന്ന് പറയുന്നില്ല. തുക അടച്ചിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല.

നികുതി അടച്ചതിൻറെ രേഖകൾ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.മാസപ്പടി വിവാദം കത്തിനിൽക്കെ മാത്യു കുഴൽ നാടൻ എംഎൽഎയായിരുന്നു വീണാ വിജയൻറെ കമ്പനി എക്സാലോജിക് ഐജിഎസ് ടി അടച്ചില്ലെന്ന ആരോപണം ഉയർത്തിയത്.

സിഎംആർഎല്ലിൽ നിന്നും കൈപ്പറ്റിയ 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്.