Kerala

തിരുവനന്തപുരത്ത് ബാറിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം; രണ്ട് പേർ പിടിയിൽ

Spread the love

തിരുവനന്തപുരം ആറ്റിങ്ങലിൽ സ്വകാര്യ ബാറിൽ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ആറം​ഗ സംഘമാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങളുമായെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ബാറിലെത്തിയ ഉപഭോക്താക്കളെ വിരട്ടിയോടിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം രാത്രിയാണ് മാരകായുധങ്ങളുമായി ആറം​ഗ സംഘം സ്വകാര്യ ബാറിലെത്തി ഭീകരത സൃഷ്ടിച്ചത്. അക്രമണം നടത്തിയ സംഘത്തിലെ രണ്ട് പേർ ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.