Wednesday, January 22, 2025
Latest:
Kerala

ഡോ.ബി.അനന്തകൃഷ്ണൻ കേരള കലാമണ്ഡലത്തിന്റെ പുതിയ വൈസ് ചാൻസലർ

Spread the love

കേരള കലാമണ്ഡലം പുതിയ വിസി ആയി ഡോ. ബി. അനന്തകൃഷ്ണൻ നിയമിതനായി.ചാൻസിലർ മല്ലികാ സാരാഭായ് ആണ് സെർച്ച് കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ച് അനന്ത കൃഷ്ണനെ നിയമിച്ചത്.ഹൈദ്രബാദ് കേന്ദ്ര സർവ്വകലാശാല തീയറ്റർ വിഭാഗം മേധാവിയായിരുന്നു അനന്തകൃഷ്ണൻ.

ഡോ ജെ പ്രസാദ്, ഡോ. കെ ജി പൗലോസ്, ഭരണസമിതി അംഗം ടികെ വാസു തുടങ്ങിയവർ അടങ്ങിയ സെർച്ച് കമ്മിറ്റിയെ രണ്ടുമാസം മുൻപാണ് ചാൻസിലർ മല്ലികാ സാരാഭായ് നിയമിച്ചത്. ഇവരുടെ ശുപാർശപ്രകാരമാണ് അനന്തകൃഷ്ണനെ നിയമിച്ചത്.

കഴിഞ്ഞ വർഷത്തെ ഇൻഫോക്കിന്റെ ക്യൂറേറ്റർ ആയിരുന്നു. അഞ്ചുവർഷമാണ് വിസി നിയമന കാലാവധി. 19 വർഷം പ്രൊഫസറായി ജോലി ചെയ്തുള്ള പരിചയമുള്ള വ്യക്തി കൂടിയാണ് ബി അനന്തകൃഷ്ണന്‍.