Friday, March 27, 2026
Kerala

വിഎസിനെ കാണാൻ വീട്ടിലെത്തി പിണറായി വിജയന്‍; പിറന്നാള്‍ ആശംസ അറിയിച്ച് മടങ്ങി

Spread the love

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ് അച്യുതാനന്ദന് നേരിട്ടെത്തി ആശംസയറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് വൈകിട്ടോടെയാണ് തിരുവനന്തപുരം ലോ കോളജ് ജങ്ഷനിലെ വി.എസ് അച്യുതാനന്ദന്‍റെ വീട്ടില്‍ പിണറായി വിജയന്‍ നേരിട്ടെത്തി പിറന്നാള്‍ ആശംസ അറിയിച്ചത്.

അല്‍പ നേരം അവിടെ ചിലവഴിച്ചശേഷം മുഖ്യമന്ത്രി മടങ്ങി. കുടുംബാംഗങ്ങളോട് ആശംസ അറിയിച്ചശേഷമാണ് പിണറായി വിജയന്‍ മടങ്ങിയത്. വിഎസിന് പ്രത്യേക ആശംസാകുറിപ്പിലൂടെ നേരത്തെ പിണറായി വിജയന്‍ പിറന്നാള്‍ ആശംസ അറിയിച്ചിരുന്നു.