Kerala

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

Spread the love

പ്രതികളുടെ റിമാൻഡ് കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും നൽകിയ ജാമ്യപേക്ഷയും വിചാരണ കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ ആളുകളെ ഇഡി ഇന്ന് ചോദ്യം ചെയ്യുണ്ട്. ഒരു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. തന്റെ അമ്മയുടെ പേരിൽ അങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്ന് കോടതിയിൽ അരവിന്ദാക്ഷൻ വാദിച്ചിരുന്നു.

കരുവന്നൂര്‍ കേസില്‍ ഇ ഡി റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന ചന്ദ്രമതി തന്റെ അമ്മ അല്ലെന്നാണ് സിപിഐഎം കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ വ്യക്തമാക്കിയത്.ഇ ഡി വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നാണ് അരവിന്ദാക്ഷൻ കോടതിയില്‍ പറഞ്ഞു. തന്റെ അമ്മയ്ക്ക് അങ്ങനെ ഒരു അക്കൗണ്ടോ, ബാങ്ക്‌ നിക്ഷേപമോ ഇല്ലെന്നാണ് അരവിന്ദാക്ഷൻ കോടതിയെ അറിയിച്ചത്.

എന്നാല്‍, അക്കൗണ്ട് അരവിന്ദാക്ഷന്റെ അമ്മ ചന്ദ്രമതിയുടെത് തന്നെയെന്ന് ഇഡി തിരിച്ചടിച്ചു. ആദ്യഘട്ട ചോദ്യം ചെയ്യലിൽ ഇക്കാര്യം അരവിന്ദാക്ഷൻ സമ്മതിച്ചതാണ്‌. ബാങ്കും വിവരങ്ങൾ നൽകിയിട്ടുണ്ടെന്ന് ഇഡി കോടതിയെ അറിയിച്ചു. സർക്കാർ സംവിധാനങ്ങൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഇഡി കുറ്റപ്പെടുത്തി.

അതേസമയം ഇസ്രയേലിനുമേല്‍ ഹമാസ് നടത്തിയ ആക്രമണത്തെ അപലപിച്ച് ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി രാജ്യങ്ങള്‍ക്കൂടി രംഗത്തെത്തി. ഹമാസ് ആക്രമണത്തിന് പിന്നാലെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. ഗാസയ്ക്ക് നേരെ രാത്രിയിലും വ്യോമാക്രമണം തുടര്‍ന്നു. ഹമാസിന്റെ 1290 കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇരുപക്ഷത്തുമായി മരണം 1500 കടന്നു. ഇസ്രേലില്‍ 900 പേരും ഗാസയില്‍ 650 പേരും കൊല്ലപ്പെട്ടു.

ലെബനന്‍ അതിര്‍ത്തിയിലും ഏറ്റുമുട്ടല്‍ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രയേലികള്‍ക്ക് പരിക്കേറ്റതായുമാണ് വിവരം.ഗാസയില്‍ ഇസ്രായേല്‍ വ്യോമാക്രമണം തുടര്‍ന്നാല്‍ ഇപ്പോള്‍ ബന്ദികളാക്കിയിട്ടുള്ളവരെ പരസ്യമായി കൊലപ്പെടുത്തുമെന്നാണ് ഹമാസിന്റെ മുന്നറിയിപ്പ്. ഹമാസ് ആക്രമികള്‍ ഇപ്പോഴും ഇസ്രായേലില്‍ ഉണ്ടെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെലിവിഷന്‍ അഭിസംബോധനയില്‍ സമ്മതിച്ചു. ഹമാസിനെതിരെ ആക്രമണം തുടങ്ങിയിട്ടേയുള്ളൂ എന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.