National

72 വർഷത്തിന് ശേഷം വ്യോമസേനക്ക് പുതിയ പതാക,പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്ന് എയർ ചീഫ് മാർഷൽ വിആർചൗധരി

Spread the love

ദില്ലി:ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ പതാക. വ്യോമ സേന ദിനമായ ഇന്ന് പുതിയ പതാക പുറത്തിറക്കി. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക പുറത്തിറക്കിയത്.രാജ്യം നേരിടുന്ന എല്ലാ വെല്ലുവിളികളെയും പ്രതിരോധിക്കാൻ വ്യോമസേന സജ്ജമെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ വി.ആർ ചൗധരി പറഞ്ഞു. മാറ്റത്തിൻ്റെ പാതയിലാണ് സേന. ആധുനികവൽക്കരണം സാങ്കേതിക വിദ്യയുടെ ഉപയോഗം എന്നിവയിൽ വേഗത്തിൽ മുന്നേറ്റം നടക്കുന്നു.വനിത അഗ്നിവീർകളെ അടക്കം സേനയുടെ ഭാഗമാക്കി. പുതിയ കാലത്തിനൊപ്പം സേനയും മാറുകയാണെന്നും വ്യോമസേന മേധാവി പറഞ്ഞു.72 വർഷത്തിന് ശേഷമാണ് വ്യോമസേനക്ക് പുതിയ പതാക തയ്യാറാക്കിയത്

കഴിഞ്ഞ വര്‍ഷം ഇന്ത്യൻ നാവികസേനയുടെ പതാക മാറ്റിയിരുന്നു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് കൊണ്ടാണ് ഇന്ത്യന്‍ നാവികസേന പുതിയ പതാകയിലേക്ക് മാറിയത്. സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചയിരുന്നു നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക