അഫ്ഗാനിസ്താനിൽ വൻ ഭൂചലനം; 14 മരണം, 78 പേർക്ക് പരിക്ക്
പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ വൻ ഭൂചലനം. അരമണിക്കൂറിനുള്ളിൽ അഞ്ച് തവണ ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ 14 പേർ മരിച്ചു. 78 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്.
മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) വടക്കുപടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം അനുഭവപ്പെട്ടത്. അരമണിക്കൂറിനുള്ളിൽ അഞ്ച് ചലനങ്ങൾ കൂടി ഉണ്ടായതായും റിപ്പോർട്ടിൽ പറയുന്നു. 5.5, 4.7, 6.3, 5.9, 4.6 എന്നിങ്ങനെയാണ് തുടർചലനങ്ങളുടെ തീവ്രത.
വ്യാപകമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. പലയിടത്തും മണ്ണിടിച്ചിലും അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ മരണനിരക്ക് ഉയരാനാണ് സാധ്യത. നഗരത്തിലെ കെട്ടിടങ്ങളിൽ നിന്നും വീടുകളിൽ നിന്നും ആളുകൾ പുറത്തേക്ക് ഓടുന്നതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.