Wednesday, March 11, 2026
Latest:
Kerala

സ്വർണം കടത്തിയത് മിക്സിയിൽ; കരിപ്പൂരിൽ രണ്ടരകിലോ സ്വർണവുമായി രണ്ടുപേർ അറസ്റ്റിൽ

Spread the love

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്തൽ വ്യാപകമാവുന്നു. നിരന്തരം ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വർണം കടത്തുന്ന വാർത്തയാണ് പുറത്തു വരുന്നത്. അതിനിടെ ഇന്ന് ശരീരത്തിലും മിക്സിയിലും ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായി. രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കിലോയോളം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. മലപ്പുറം സ്വദേശി അമീർ പത്തായക്കണ്ടി ,കോഴിക്കോട് സ്വദേശി മുഹമ്മദ് റഹീസ് എന്നിവരാണ് പിടിയിലായത്.