Wednesday, January 22, 2025
National

തമിഴ്‌നാട്ടില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് എട്ട് മരണം; 35 പേര്‍ക്ക് പരുക്ക്

Spread the love

തമിഴ്‌നാട് ഊട്ടി-മേട്ടുപ്പാളയം റോഡില്‍ ബസ് കൊക്കയിലേക്ക് എട്ട് മരണം. തെങ്കാശി സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ 35 പേരെ കൂനൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവിക, നിത്യ, മുരുകേശ്, ജയ, തങ്കം, മുപ്പിടാത്തി, കൗസല്യ, ഇളങ്കോ എന്നിവരാണ് മരണപ്പെട്ടത്.

59 പേരടങ്ങുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. ഊട്ടിയില്‍ നിന്ന് തെങ്കാശിക്ക് തിരികെയുള്ള യാത്രയില്‍ നിയന്ത്രണം വിട്ട് ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ തലയ്ക്ക് പരുക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50000 രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും ധനഹായം പ്രഖ്യാപിച്ചു.