Monday, February 24, 2025
Latest:
National

ബിജെപിയുമായി ചേർന്ന് പോകില്ല; ദേവ​ഗൗഡയെ അതൃപ്തി അറിയിച്ച് JDS കേരളഘടകം

Spread the love

എൻഡിഎ ബന്ധത്തിലെ അതൃപ്തി എച്ച്.ഡി ദേവെഗൗഡയെ അറിയിച്ച് ജെഡിഎസ് കേരളഘടകം. ബിജെപിയുമായി ചേർന്നു പോകില്ലെന്ന് ജെഡിഎസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് വ്യക്തമാക്കി. തുടർ തീരുമാനം ഏഴിന് ചേരുന്ന നിർവാഹക സമിതിയോ​ഗത്തിൽ എടുക്കും. 2006ലും ദേശീയ നേതൃത്വം എൻഡിഎ സഖ്യത്തിന്റെ ഭാ​ഗമായപ്പോഴും വ്യത്യസ്തനിലപാടുമായി കേരള ഘടകം മുന്നോട്ടു പോയിട്ടുണ്ടെന്ന് മാത്യു ടി തോമസ് പറഞ്ഞു.

കേരളത്തിനെ സംബന്ധിച്ച് സ്വതന്ത്ര നിലപാടെടുക്കാമെന്ന് എച്ച് ഡി ദേവ​ഗൗഡ നേരത്തെ വ്യക്തമാക്കിയിരുന്നു. സമാന നിലപാടായിരിക്കും കേരളഘടകം എടുക്കുക. അമിത് ഷായെ എച്ച്.ഡി കുമാരസ്വാമി ഡൽഹിയിലെത്തി കണ്ടതിന് പിന്നാലെയാണ് ജെഡിഎസിനെ എൻഡിയിലേയ്ക്ക് ബിജെപി ദേശീയ അധ്യക്ഷൻ സ്വാഗതം ചെയ്തത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് ജെഡിഎസും ബിജെപിയും അടുത്തത്.