Monday, March 24, 2025
National

വായ്പാ തിരിച്ചടവ് മുടങ്ങി; ബീഹാറിൽ യുവതിയെ അടിച്ചുകൊന്നു, 4 പേർ അറസ്റ്റിൽ

Spread the love

ബീഹാറിൽ വായ്പാ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവതിയെ അടിച്ചുകൊന്നു. പലിശക്കാരുടെ ആക്രമണത്തിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാറിൻ്റെ കിഴക്കൻ നഗരമായ കതിഹാറിലാണ് സംഭവം. യുവതി പണമിടപാടുകാരിൽ നിന്ന് വായ്പയെടുത്തിരുന്നതായി പൊലീസ്. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് വ്യാഴാഴ്ച ഒരു സംഘം ആളുകൾ വീട്ടിലെത്തി. ഗഡു അടയ്ക്കാൻ പണമില്ലെങ്കിൽ പകരം യുവതിയുടെ മൊബൈൽ നൽകണമെന്ന് സംഘം ആവശ്യപ്പെട്ടതായി മകൾ പൊലീസിനോട് പറഞ്ഞു.

യുവതി മൊബൈൽ ഫോൺ നൽകാൻ വിസമ്മതിച്ചതോടെ തർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ സംഘം യുവതിയെ മർദിക്കുകയായിരുന്നു. ക്രൂര മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആക്രമണത്തിൽ യുവതിയുടെ പ്രായപൂർത്തിയാകാത്ത മകൾക്കും പരിക്കേറ്റിട്ടുണ്ട്. യുവതിയുടെ കുടുംബത്തിൻ്റെ പരാതിയിൽ നാല് പേരെ ഫാൽക്ക പൊലീസ് അറസ്റ്റ് ചെയ്തു.