Thursday, April 3, 2025
Latest:
Kerala

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങി; പതിനാല് വയസുകാരൻ മുങ്ങി മരിച്ചു

Spread the love

കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ പതിനാല് വയസുകാരൻ മുങ്ങി മരിച്ചു. കോഴിക്കോട് കക്കോടിയിലാണ് സംഭവം. കക്കോടി പുവ്വത്തൂർ പാലനുകണ്ടിയിൽ സരസന്റെ മകൻ കാർത്തികാണ് മരിച്ചത്.

കുളിക്കാൻ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളാണ് സംഭവം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് നാട്ടുകാരും മുങ്ങൽ വിദഗ്ധരും നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.