Monday, January 27, 2025
Health

പല്ലിലെ മഞ്ഞക്കറയകറ്റാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

Spread the love

പല്ലിലെ മഞ്ഞക്കറ നമ്മെയെല്ലാം അലട്ടുന്ന പ്രശ്‌നങ്ങളിൽ ഒന്നാണ്. എത്ര നന്നായി പല്ല് തേച്ചാലും അത് മാറണമെന്നില്ല. പക്ഷേ ശുചിത്വക്കുറവല്ല മറിച്ച് ചില ഭക്ഷണങ്ങളാണ് പല്ലിൽ മഞ്ഞക്കറയുണ്ടാക്കുന്നതെന്നാണ് പറയപ്പെടുന്നത്.

ഇൻസ്റ്റഗ്രാമിലൂടെ വിവിധ ഹെൽത്ത് ടിപ്പുകൾ പങ്കുവയ്ക്കുന്ന നുട്രീഷണിസ്റ്റ് അഞ്ജലി മുഖർജിയാണ് പല്ലിലെ മഞ്ഞക്കറയകറ്റാനുള്ള സൂത്രങ്ങളും സോഷ്യൽ മീഡിയയുമായി പങ്കുവച്ചത്.

പ്രതിവിധിയായി ചില ഭക്ഷണങ്ങൾ ഒഴിവാക്കാനാണ് അഞ്ജലി പറഞ്ഞത്.

കട്ടൻ കാപ്പിചായറെഡ് വൈൻകോളഗോലടൊബാക്കോസോയ സോസ്

പൂർണമായും ഒഴിവാക്കാൻ സാധിക്കാത്തവർ നിരന്തരം ഇത്തരം ഭക്ഷണം കഴിക്കുന്നത് കുറയ്ക്കണമെന്നാണ് അഞ്ജലി പറഞ്ഞത്.