സ്റ്റോർ റൂമിൽ ചത്ത എലിയുടെ അവശിഷ്ടം; സിഎസ്ഐ മെഡി. കോളജ് ഹോസ്റ്റലിൽ പരിശോധന
കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഹോസ്റ്റൽ മെസിൽ ആരോഗ്യവിഭാഗത്തിന്റെ മിന്നൽ പരിശോധന. പെൺകുട്ടികളുടെ മെസിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും എണ്ണയും പിടികൂടി നശിപ്പിച്ചു. ഇവർക്ക് മെസ് നടത്താനുള്ള ലൈസൻസില്ലെന്നും ആരോഗ്യവിഭാഗം കണ്ടെത്തി. സ്റ്റോർ റൂമിൽ നിന്ന് ചത്ത എലിയുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്.