Wednesday, February 26, 2025
Latest:
Kerala

തൃക്കാക്കരയിൽ സിപിഎം പ്രവർത്തകയുടെ വീടിന്‌ തീയിട്ടു

Spread the love

കൊച്ചി: അത്താണി കീരേലി മലയിൽ സിപിഐ എം ബ്രാഞ്ച് അംഗവും ആശാ വർക്കറുമായ മഞ്ജുവിന്റെ വീട് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. സംഭവ സമയം മഞ്ജുവും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. ഇടപ്പള്ളിയിലെ ബന്ധുവീട്ടിലായിരുന്നു.

തീ പടരുന്നത് കണ്ട അയൽവാസികൾ ആണ് മഞ്ജുവിനെ വിവരം അറിയിക്കുന്നത്. സംഭവ സ്ഥലത്ത് ഉടൻ പൊലീസും ഫയർഫോഴ്‌സും എത്തി തീയണച്ചു എങ്കിലും വീടിനകത്തെ ഉപകരണങ്ങളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചു. വളർത്തുമൃഗങ്ങളും ചത്തു.
നെല്ലികുഴി സ്വദേശി രതീഷ് എന്നയാളെ സംഭവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്‌തു. രതീഷ് നിരന്തരം കൊല്ലുമെന്ന് ഭീഷണി മുഴക്കിയിരുന്നതായി മഞ്ജു പറഞ്ഞു.”