Wednesday, March 11, 2026
Latest:
Kerala

തൃക്കാക്കര തെരെഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി 12 ന് ഉദ്ഘാടനം ചെയ്യും

Spread the love

തൃക്കാക്കരയിൽ ഈ മാസം 12 ന് നടക്കുന്ന തെരെഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. നിലവിൽ അമേരിക്കയിൽ ചികിത്സയിലാണ് മുഖ്യമന്ത്രി. അടുത്തയാഴ്ചത്തെ മന്ത്രിസഭായോഗം 13നാണ്. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് കൺവെൻഷൻ 12ന് വൈകിട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

തൃശൂർ പൂരം നടക്കുന്നതിനാൽ അവിടെ നിന്നുള്ള മന്ത്രിമാർക്ക് അന്ന് തിരുവനന്തപുരത്തേക്ക് എത്തിച്ചേരാനുള്ള അസൗകര്യം കണക്കിലെടുത്താണ് മന്ത്രിസഭായോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. മുഖ്യമന്ത്രി വിദേശത്തായതിനാൽ കഴിഞ്ഞയാഴ്ചയും ഈയാഴ്ചയും ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നത്.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നേതാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റെന്ന നിലയിലാവരുത് തെരഞ്ഞെടുപ്പ് പ്രചാരണം നടത്തേണ്ടതെന്നും, സീറ്റ് തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണ് കാഴ്ചവെയ്ക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചു.