കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി; പണിമുടക്കിന് പിന്നിൽ രാഷ്ട്രീയമുണ്ടെന്ന് ആന്റണി രാജു
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയിൽ സിപിഐ സംസ്ഥാന സെക്രട്ടി കാനം രാജേന്ദ്രന് മറുപടിയുമായി ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്താൽ കൂലി കൊടുക്കണം എന്നത് കാനത്തിന്റെ മാത്രല്ല തന്റെയും അഭിപ്രായമാണെന്നും കൊവിഡ് സമയത്ത് ജോലി ചെയ്യാതിരുന്നപോഴും സർക്കാർ കൂലി കൊടുത്തിട്ടുണ്ടെന്നും ആന്റണി രാജു പറഞ്ഞു.
കെഎസ്ആർടിസി പണിമുടക്കിന് പിന്നിൽ നിലവിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ടെന്ന് ആന്റണി രാജു പറഞ്ഞു. ശമ്പള പ്രതിസന്ധിയിൽ മാനേജ്മെന്റിനെ മാത്രം കുറ്റപ്പെടുത്താൻ കഴിയില്ലെന്നും നിരന്തരമായ പണിമുടക്കുകൾ കെഎസ്ആർടിസിയെ ബാധിക്കുമെന്നും ആന്റണി രാജു പറഞ്ഞു.