Monday, March 24, 2025
Sports

നെറ്റ് ബൗളർക്ക് കൊവിഡ്; ഡൽഹി ക്യാമ്പിൽ വീണ്ടും കൊവിഡ്

Spread the love

ഐപിഎൽ ടീം ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വീണ്ടും കൊവിഡ് ബാധ. ടീം ക്യാമ്പിലെ നെറ്റ് ബൗളർമാരിൽ ഒരാൾക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതോടെ, താരത്തെയും ഒപ്പം മുറിയിൽ താമസിച്ചിരുന്ന മറ്റൊരു താരത്തെയും ഐസൊലേഷനിലേക്ക് മാറ്റി. നേരത്തെ, മിച്ചൽ മാർഷ് ഉൾപ്പെടെ ആറ് പേർക്ക് ഡൽഹി ക്യാമ്പിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് മാർഷ് കൊവിഡ് മുക്തനായി തിരികെ എത്തിയത്. ഇന്ന് രാത്രി ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ ഡൽഹി ക്യാപിറ്റൽസിൻ്റെ മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

രണ്ട് താരങ്ങൾ ഉൾപ്പെടെ ആറ് പേർക്കാണ് ഡൽഹി ക്യാമ്പിൽ കഴിഞ്ഞ മാസം കൊവിഡ് പോസിറ്റീവായത്. കഴിഞ്ഞ മാസം 15ന് ടീം ഫിസിയോ പാട്രിക്ക് ഫർഹത്തിനാണ് ഡൽഹി ക്യാമ്പിൽ ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. 16ന് മസാജ് തെറാപിസ്റ്റ് ചേതൻ കുമാർ പോസിറ്റീവായി. 19ന് മിച്ചൽ മാർഷ്, ടീം ഡോക്ടർ അഭിജിത് സാൽവി, സോഷ്യൽ മീഡിയ കണ്ടൻ്റ് ടീം മാനേജർ ആകാശ് മാനെ എന്നിവർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. 21ന് ടിം സെയ്ഫെർട്ട് കൊവിഡ് ബാധിതനായി.