Sunday, January 19, 2025
Latest:
Kerala

പത്ത് ശതമാനം വരെ വാര്‍ഷിക ആദായം; മുത്തൂറ്റ് മിനി കടപ്പത്ര വിതരണം ഈ മാസം 17 വരെ

Spread the love

മുന്‍നിര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് കടപ്പത്ര വിതരണം ആരംഭിച്ചു. 1000 രൂപ മുഖവിലയുള്ള എന്‍സിഡി നിക്ഷേപത്തിലൂടെ 125 കോടി രൂപ സമാഹരിക്കുവാനാണ് മുത്തൂറ്റ് മിനി ഫിനാന്‍സേഴ്‌സ് ലിമിറ്റഡ് ലക്ഷ്യമിടുന്നത്. ഈ മാസം 17വരെയാണ് കടപ്പത്ര വിതരണം നടക്കുന്നത്.

125 കോടി രൂപയുടെ അധിക സമാഹരണ ഓപ്ഷന്‍ ഉള്‍പ്പെടെ മൊത്തം 250 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇതുകൂടാതെ എന്‍സിഡി ഇഷ്യൂവില്‍ എന്‍സിഡികളുടെ സബ്‌സ്‌ക്രിപ്ഷനായി വിവിധ ഓപ്ഷനുകളുമുണ്ട്. സുരക്ഷിതത്വത്തെ സൂചിപ്പിക്കുന്ന കെയര്‍ റേറ്റിങ്‌സ് ലിമിറ്റഡിന്റെ ട്രിപ്പിള്‍ ബി പ്ലസ് റേറ്റിങ് മുത്തൂറ്റ് മിനിക്ക് ലഭിച്ചിരുന്നു.

ഗോള്‍ഡ് ലോണ്‍ ബിസിനസ് കൂടാതെ, കേരളം ആസ്ഥാനമായുള്ള കമ്പനി മൈക്രോഫിനാന്‍സ് ലോണ്‍, ഡിപ്പോസിറ്ററി പാര്‍ടിസിപ്പന്റ് സേവനങ്ങള്‍, മണി ട്രാന്‍സ്ഫര്‍ സേവനങ്ങള്‍, ഇന്‍ഷുറന്‍സ് ഏജന്റ് സേവനങ്ങള്‍, പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട, ട്രാവല്‍ ഏജന്‍സി സേവനങ്ങള്‍ എന്നിവ മുത്തൂറ്റ് വാഗ്ദാനം ചെയ്യുന്നുണ്ട്.