Uncategorized

സിഎംആര്‍എല്‍ – എക്‌സാലോജിക് ഇടപാട്; എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍

Spread the love

 

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ അനുബന്ധ രേഖകള്‍ ആവശ്യപ്പെട്ടുള്ള ഇ ഡി അപേക്ഷയെ എതിര്‍ത്ത് സിഎംആര്‍എല്‍. രേഖകള്‍ വിട്ടുനല്‍കരുത് എന്നാണ് ആവശ്യം. അപേക്ഷയില്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതി ഉടന്‍ വാദം കേള്‍ക്കും.

 

 

സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 134 രേഖകളാണ് ഇ ഡി ആവശ്യപ്പെട്ടത്. വീണ ടിയുടെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ്, എക്‌സാലോജിക്കിന്റെ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് എന്നിവയുള്‍പ്പടെയാണ് ആവശ്യപ്പെട്ടത്. കേസ് ഹൈക്കോടതിയില്‍ സ്‌റ്റേ ചെയ്യപ്പെട്ട സാഹചര്യത്തില്‍ രേഖകള്‍ വിട്ടുനല്‍കരുത് എന്നാണ് വാദം. മറുപടി ഫയല്‍ ചെയ്യാന്‍ സാഹവകാശം വേണം എന്നുകൂടി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സാവകാശം നല്‍കാനാവില്ല, എന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ ഇന്ന് തന്നെ അറിയിക്കുക എന്ന നിലപാടാണ് കോടതി സ്വീകരിച്ചിട്ടുള്ളത്. അതുപ്രകാരം സിഎംആര്‍എല്ലിന്റെ ഡല്‍ഹിയിലുള്ള അഭിഭാഷകന്‍ ഉച്ചയ്ക്ക് ഓണ്‍ലൈനായി ഹാജരാകും.