Uncategorized

ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ; ഡിഎംകെ വിട്ടുനിൽക്കും, CPIM അതൃപ്തി അറിയിക്കും

Spread the love

 

ഭിന്നതകൾക്കും തർക്കങ്ങൾക്കുമിടെ ഇന്ത്യ സഖ്യത്തിന്റെ നിർണായകയോഗം നാളെ. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ സഖ്യമാറ്റത്തിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കും. കേരളത്തിൽ CPIM-ബിജെപി ഡീലെന്ന രാഹുൽ ഗാന്ധിയുടെ ആരോപണത്തിൽ CPIM അതൃപ്തി അറിയിക്കും.മുന്നണി മര്യാദ പാലിക്കാതെ കോൺഗ്രസ് എടുത്ത തീരുമാനങ്ങളാണ് ഡിഎംകെയിലും ജെഎംഎമ്മിലും സിപിഐഎമ്മിലും അതൃപ്തി പുകയാൻ കാരണം. തമിഴ്നാട്ടിലെ കോൺഗ്രസിന്റെ സഖ്യമാറ്റത്തിൽ പ്രതിഷേധിച്ച് ഡിഎംകെ യോഗത്തിൽ നിന്നും വിട്ടുനിൽക്കും.കേരളത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മിൽ ഡീൽ ഉണ്ടെന്ന് രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ പ്രചരണം നടത്തിയതിൽ കോൺഗ്രസിനോട് സിപിഐഎം ദേശീയ നേതൃത്വം വിശദീകരണം തേടി.സിപിഐഎമ്മിനെ പ്രതിനിധീകരിച്ച് ജോൺ ബ്രിട്ടാസ് എംപി പങ്കെടുക്കും.ജാർഖണ്ഡിൽ രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ കോൺഗ്രസ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതിൽ ജെഎംഎം അതൃപ്തി അറിയിച്ചു.ചുരുക്കി പറഞ്ഞാൽ നാളത്തെ യോഗം കോൺഗ്രസിനെ സംബന്ധിച്ച് വെല്ലുവിളികൾ നിറഞ്ഞതാണ്.ടിഎംസിയുടെ ഭാഗമായി മമതാ ബാനർജിയും അഭിഷേക് ബാനർജിയും പങ്കെടുക്കും. ശിവസേന ഉദ്ധവ് വിഭാഗവും യോഗത്തിൽ പങ്കെടുത്തേക്കില്ല. ഇന്ത്യാസഖ്യം സാങ്കല്പികം എന്ന് പരിഹസിച്ച് ബിജെപിയും രംഗത്തെത്തി.